dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സ്ത്രീകളുടെ പേരിൽ മുറി, അവധിക്കാലം ലക്ഷ്യമിട്ട് ലഹരി വിതരണം; കോഴിക്കോട് 108 ഗ്രാം MDMAയുമായി 3 പേർ പിടിയിൽ

കോഴിക്കോട്: വെള്ളിമാടുകുന്നില്‍ 108 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളും ഒരു യുവതിയും പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ്, പേരാമ്പ്ര പന്തിരിക്കര സ്വദേശിനി കാമ്യക റീജു, ബേപ്പൂര്‍ സ്വദേശി അമല്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും ചേവായൂര്‍ പൊലീസും ചേര്‍ന്ന് ഇരിങ്ങാടംപള്ളിയിലുള്ള സ്വകാര്യ ലോഡ്ജില്‍ നിന്ന് ഇന്ന് പുലര്‍ച്ചയാണ് പ്രതികളെ പിടികൂടിയത്. അവധിക്കാലം ലക്ഷ്യമിട്ട് നഗരത്തില്‍ ലഹരി വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്.ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ രണ്ടുമാസം റിമാന്‍ഡില്‍ കഴിഞ്ഞ പ്രതിയാണ് അമല്‍. നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ താമസിച്ച് ലഹരി വില്‍പ്പന നടത്തുന്നതാണ് അമലിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. സംശയിക്കാതിരിക്കാന്‍ യുവതികളുടെ പേരില്‍ മുറിയെടുത്താണ് ഇവര്‍ താമസിക്കാറുള്ളതെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button