സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് ഇടുക്കിയില് തുടക്കം

വനിതകള്ക്കും ട്രാന്സ്ജെന്ഡര് വിഭാഗക്കാര്ക്കും കെ.എസ്.ആര്.ടി.സി. ബസുകളില് സൗജന്യയാത്ര അനുവദിക്കുന്ന `പ്രിയദര്ശിനി’ പദ്ധതിക്ക് ഇടുക്കി മണ്ഡലത്തില് തുടക്കമായി. ചെറുതോണിയില് നടന്ന ചടങ്ങില് റോയി കെ. പൗലോസ് എം.എല്.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി, മണിയാറന്കുടി റൂട്ടുകളിലേക്കുള്ള ബസ് സര്വീസുകള് എം.എല്.എ. ഫ്ളാഗ് ഓഫ് ചെയ്തു. യാത്രക്കാര്ക്കുള്ള ടിക്കറ്റുകള് എം.എല്.എ നേരിട്ട് നല്കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള് ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്സി തോമസ് , കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്ദാസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിമ്മി, വിവിധ തദ്ദേശഭരണസ്ഥാപനങ്ങളിലെ അംഗങ്ങളായ എ.പി. ഉസ്മാന്, മിനി സാബു, ടോണി തോമസ്, ബിജു നിള, സെലിന് വിന്സന്റ്, റ്റിന്റു സുഭാഷ്, സാലി ബാബു, ജോസഫ് പാലാട്ടില്, ഫ്രാന്സിസ് അറയ്ക്കപറമ്പില് തുടങ്ങിയവര് പങ്കെടുത്തു. ഹരിത കര്മസേനാംഗങ്ങള്, തൊഴിലുറപ്പ് തൊഴിലാളികള്, കന്യാസ്ത്രീകള് തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സ്ത്രീകൾ പങ്കെടുത്തു. ചിത്രം: പ്രിയദര്ശിനി പദ്ധതി ഇടുക്കി മണ്ഡല തല ഉദ്ഘാടനം റോയി കെ. പൗലോസ് എം.എല്.എ. നിർവഹിക്കുന്നു.(ഐ.ഡി.കെ. പി.ആർ. 881/06/26)



