30 കോടി ആർക്ക്?; തിരുവോണം ബമ്പർ ലോട്ടറി നടുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യവാൻ ആരെന്ന് ഇന്നറിയാം. ഉച്ചയ്ക്ക് ഒന്നരമണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും.സംസ്ഥാന ലോട്ടറി വകുപ്പിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് ഉണ്ടായത്.അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. കേരള ലോട്ടറി ഏജൻസികളിലും ടിക്കറ്റ് സ്റ്റോക്ക് ഔട്ട് ആയിട്ടുണ്ട്. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പാലക്കാട് ജില്ലയിലാണ്. പാലക്കാട് മാത്രം 20 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയി. ടിക്കറ്റ് വിപണിയിൽ തൃശൂർ ജില്ലാ രണ്ടാംസ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഏറ്റവും കുറവ് വിൽപ്പന നടന്നത് കാസർഗോഡ് ജില്ലയിലാണ്. 30 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്. മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേർക്ക്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്കാണ്.125.54 കോടി രൂപയാണ് ആകെ സമ്മാന തുക.



