CMRL-എക്സാലോജിക് കേസ്; മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാന്‍ ED

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ കണ്ടുകെട്ടല്‍ നടപടികളിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടും. ഇതിനായി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി മുന്‍പാകെ റിപ്പോര്‍ട്ട് നല്‍കും. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ തുടര്‍ന്നും കൈവശം വയ്ക്കുന്നത് സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കും.എക്സാലോജിക് ഉടമ വീണ ടിയുടെ എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടും മരവിപ്പിച്ചിരുന്നു. ഒന്നര ലക്ഷം രൂപ മാത്രമുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് ലോക്കര്‍ ഉടന്‍ തുറന്നുപരിശോധിക്കും. ചോദ്യം ചെയ്യലിന് മുന്നോടിയായി തുറന്നുപരിശോധിക്കാനാണ് നീക്കം.കേസിലെ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആര്‍എല്ലിന്റെ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. ഇഡിയുടേത് തീര്‍പ്പാക്കിയ കേസിലെ അന്വേഷണമെന്ന സിഎംആര്‍എല്‍ വാദം ഹൈക്കോടതി തള്ളി. ആദായനികുതി വകുപ്പിന് കീഴിലുള്ള ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്പ്പാക്കായ കേസ് ഇഡിക്ക് അന്വേഷിക്കാമെന്നാണ് ഹൈക്കോടതിയുടെ നിരീഷണം. നികുതി തര്‍ക്കം തീര്‍പ്പാക്കിയാലും കള്ളപ്പണ ഇടപാട് അന്വേഷിക്കാമെന്നാണ് ഹൈക്കോേടതി നിരീക്ഷിച്ചത്.അന്വേഷണത്തിനുള്ള ഇഡിയുടെ അധികാരം ഇല്ലാതാകുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആദായ നികുതി, സമ്പത്ത് നികുതി നിയമങ്ങളിലെ നടപടികളില്‍ നിന്ന് മാത്രമാണ് നിയമ പരിരക്ഷ.ഇഡി അന്വേഷിക്കുന്നത് പിഎംഎല്‍എ നിയമപ്രകാരമെന്നും ഹൈക്കോടതി വ്യക്തമാക്കിയ പിഎംഎല്‍എ നിയമം നടപ്പാക്കുന്നതിന് അതിന്റേതായ സംവിധാനമുണ്ടെന്നും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തിനെക്കുറിച്ചാണ് ഇഡി അന്വേഷണമന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. വരുമാനം വെളിപ്പെടുത്താത്തതും നികുതിയടയ്ക്കാത്തതും പിഴയടയ്ക്കുന്നതും ഇതിന്റെ ഭാഗമല്ലെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിയില്‍ നീരീക്ഷിച്ചിട്ടുണ്ട്.



