dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ED റെയ്ഡ് ബിജെപിയുടെ രാഷ്ട്രീയതാല്പര്യം മുൻ നിർത്തിയുള്ളത്; ഇടതുപാർട്ടികളെ ദുർബലപ്പെടുത്താൻ ശ്രമം: ഇപി ജയരാജൻ

കാസർ‍​ഗോഡ്: ഇടതുപാർട്ടികളെ ദുർബല പ്പെടുത്താനാണ് ബിജെപിയുടെ രാഷ്ട്രീയ താല്പര്യം മുൻ നിർത്തിയുള്ള ഇഡി റെയ്ഡെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. പ്രതികൾ ആരാണെന്ന് നിശ്ചയിച്ചു തിരക്കഥ ഉണ്ടാക്കി അന്വേഷണം നടത്തുന്നുവെന്ന് ഇപി ജയരാജൻ കുറ്റപ്പെടുത്തി. വിപുലീകൃത സംസ്ഥാന സമിതിയിൽ ഇന്ന് പാർട്ടി അഭിമുഖീകരിക്കുന്ന പ്രശ്ങ്ങൾ ചർച്ച ചെയ്തു. കണ്ടെത്തിയ കാര്യങ്ങൾ വിശദീകരിച്ചു മുന്നോട്ട് പോകുമെന്ന് ഇ പി ജയരാജൻ പറഞ്ഞുപാർട്ടി അംഗങ്ങൾ, ബഹുജനങ്ങൾ സജീവമാക്കുമെന്ന് ഇപി ജയരാജൻ പറഞ്ഞു. ഇടതു പക്ഷം ദുർബലപ്പെട്ടാൽ കേരളം ഇത് പോലെ നിലനിൽ‌ക്കില്ല‌. കേരളത്തെ ഈ നിലയിൽ വളർത്തിയ സിപിഐഎമ്മിനെ ശക്തിപ്പെടുത്താൻ ജനങ്ങളെ ആകെ അണി നിരത്തുമെന്ന് ഇപി ജയരാജൻ പറഞ്ഞു. ഇ ഡി രാഷ്ട്രീയം ആക്രമണമാണ് നടത്തുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി. ഇത് സംഘ പരിവാർ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ‌ഏതെങ്കിലും ഒരു സംസ്ഥാനത് ബിജെപി ഇതര പാർട്ടിയെ വെറുതെ വീട്ടിട്ടുണ്ടോയെന്ന് അദേഹം ചോദിച്ചു. ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചെടുക്കാൻ ഇടതുപാർട്ടികളെ ദുർബല പ്പെടുത്താൻ ബിജെപിയുടെ രാഷ്ട്രീയ താല്പര്യം മുൻ നിർത്തിയുള്ള അതിക്രമം ആണിതെന്ന് ഇപി ജയരാജൻ പറഞ്ഞു.ഇ ഡി ഉണ്ടാക്കിയ തെളിവ് അല്ലാതെ വേറെ എന്തുണ്ടെന്ന് ഇപി ജയരാജൻ ചോദിച്ചു. എന്ത് അടിസ്ഥാനത്തിൽ ആണ് ആരോപണം ഉന്നയിക്കുന്നത്. ചോദ്യം ചെയ്തു എഴുതി വാങ്ങുന്നത് ആണോ തെളിവ്. ഇവിടെ ഇ ഡി തെറ്റായ നിലപാടുകൾ സ്വീകരിക്കുന്നു. കേസ് അന്വേഷണതെ പാർട്ടി എതിർത്തിട്ടില്ല. പാർട്ടിക്ക് അന്വേഷണത്തെ ഭയപ്പെടേണ്ട കാര്യമില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. ഇവിടെ സിപിഐഎമ്മിനെ ആക്രമിച്ച് ദുർബലമാക്കി ആർഎസ്എസിന് കടന്ന് കയറാൻ കഴിയണം. കോൺഗ്രസ് അവരുടെ നയത്തിന് അനുസരിച്ചു നീങ്ങുന്നുവെന്ന് അദേഹം വിമർശിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button