dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ESI ചികിത്സക്ക് പരിധിയും മാനദണ്ഡങ്ങളും നിശ്ചയിച്ച നടപടി; സംസ്ഥാനസർക്കാർ ഇടപെടും

തിരുവനന്തപുരം: 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇഎസ്ഐ ചികിത്സക്ക് പരിധിയും മാനദണ്ഡങ്ങളും നിശ്ചയിച്ച കേന്ദ്രസർക്കാർനടപടിയിൽ സംസ്ഥാനസർക്കാർ ഇടപെടും. കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും വിഷയം ഗൗരവമായി കാണുന്നെന്നും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. മാനദണ്ഡം നിലവിൽ വന്നതോടെ ഹൃദയ, ക്യാൻസർ രോഗികൾ ഉൾപ്പെടെ ചികിത്സയ്ക്കായി വലയുന്നതായി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.കഴിഞ്ഞ ദിവസമാണ് ഇഎസ്‌ഐ കോർപ്പറേഷൻ ചിക്ത്സക്ക് 10 ലക്ഷമെന്ന പരിധിയും മാനദണ്ഡങ്ങളും പ്രഖ്യാപിച്ച വാർത്ത പുറത്ത് വിട്ടത്. ക്യാൻസർ, ഹൃദയ സംബന്ധമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് വൻ തിരിച്ചടിയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ.10 ലക്ഷത്തിന് മുഖളിൽ ചികിത്സ വേണമെങ്കിൽ നിരവധി മാനദണ്ഡങ്ങൾ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇഎസ്ഐ കോർപ്പറേഷൻ പ്രഖ്യാപിച്ചിരുന്നു. മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ രോഗികൾ ആശങ്കയിലാണ്. പത്തോളം നിർബന്ധിത നിബന്ധനകൾ പാലിച്ചാലെ 10 ലക്ഷത്തിന് മുകളിലുള്ള ചികിത്സ ലഭിക്കു. ഈ മാനദണ്ഡങ്ങൾ പിൻവലിച്ച് പഴയ രീതിയിലേക്ക് ചികിത്സ ലഭിക്കുന്നതിനുള്ള നടപടി എടുക്കണമെന്ന രോഗികളുടെ ആവശ്യമാണ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button