dummy_ads1-01
dummy_ads1-01
previous arrow
next arrow
News

PSC മുന്‍ ചെയര്‍മാന്‍ എം കെ സക്കീറിനും കുരുക്ക്; ചോദ്യം ചെയ്യാൻ എസ്ഐടി

തിരുവനന്തപുരം: പരീക്ഷാക്രമക്കേടുകളിൽ അന്വേഷണം PSC മുൻ ചെയർമാൻ എം കെ സക്കീറിലേക്കും. എം കെ സക്കീറിനെ കേസിൽ പ്രതി ചേർത്തു. ഉടന്‍ നോട്ടീസ് നല്‍കി ചോദ്യം ചെയ്യുമെന്ന് SIT വ്യക്തമാക്കി. തട്ടിപ്പ് സംശയിക്കുന്ന നാല് പരീക്ഷകളിൽ രണ്ടെണ്ണം എം കെ സക്കീറിന്റെ കാലയളവിലാണ് നടന്നത്.സക്കീർ ഫിഷറീസ് എകസ്റ്റന്‍ഷന്‍ ഓഫീസറും ഖാദി ബോര്‍ഡ് ഇന്‍സ്പെക്ടറുമായിരുന്ന സമയത്ത് നടന്ന പരീക്ഷയിലാണ് പ്രതിചേര്‍ത്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സക്കീര്‍ എല്‍ഡിഎഫിന്‍റെ പൊന്നാനിയിലെ സ്ഥാനാര്‍ഥിയായിരുന്നു.അതേസമയം, പരീക്ഷാക്രമക്കേടിൽ പി എസ് സി സെക്രട്ടറി സാജു ജോർജിന്റെ മൊഴി എസ് ഐ ടി വീണ്ടും രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം നാലുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ചോദിച്ചറിഞ്ഞത് പരീക്ഷകളിലെ നടപടിക്രമങ്ങൾ മാത്രം. പി എസ് സി ക്കുള്ളിലെ ആഭ്യന്തര വിഷയവും മുൻ പരീക്ഷ കൺട്രോളർ കൂടിയായിരുന്ന സെക്രട്ടറിയോട് സംഘം ചോദിച്ചറിഞ്ഞു.സാജു ജോർജിനെ ചോദ്യം ചെയ്ത ശേഷംമാത്രമായിരിക്കും പരീക്ഷ കൺട്രോൾ ബിനി കെ എബ്രഹാമിനെ അന്വേഷണസംഘം ചോദ്യം ചെയ്യാനായി വിളിപ്പിക്കു. മുഴുവൻ പി എസ് സി അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button