dummy_ads1-01
dummy_ads1-01
previous arrow
next arrow
News

PSC റാങ്ക് പട്ടിക നോക്കുകുത്തി; താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിക്കാൻ തദ്ദേശ വകുപ്പ്, പരാതി

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടിക നോക്കുകുത്തിയാക്കി താല്‍ക്കാലിക ജീവനക്കാരെ സഹായിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്. 505 പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ കാലാവധി നീട്ടി നല്‍കാനാണ് തദ്ദേശ വകുപ്പിന്റെ നീക്കം. 436 താല്‍ക്കാലിക ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാനും തദ്ദേശ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.പിഎസ്‌സി റാങ്ക് പട്ടികയിലെ നിയമനം നിലച്ചതോടെ പരാതിയുമായി സര്‍ക്കാരിനെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. 505 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നിയമനം ദീര്‍ഘിപ്പിക്കാനുള്ള ശുപാര്‍ശ തദ്ദേശ മന്ത്രി കെ എം ഷാജി ഉടന്‍ അംഗീകരിച്ചേക്കും.അടിയന്തര പ്രാധാന്യത്തോടെ അംഗീകാരം നല്‍കണമെന്ന് വകുപ്പ് സെക്രട്ടറി ഫയലില്‍ കുറിച്ചിട്ടുണ്ട്. ഇതിനുപുറമേ 436 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ കൂടി താല്‍ക്കാലികമായി നിയമിക്കാനും നീക്കം നടക്കുന്നുണ്ട്. അതേസമയം, പിഎസ്‌സിപട്ടിക പുറത്തുവന്ന് ആറുമാസം പിന്നിടുമ്പോഴും നൂറില്‍ താഴെയാണ് നിയമനം. ചില ജില്ലകളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്..താല്‍ക്കാലിക ജീവനക്കാര്‍ക്ക് വീണ്ടും അവസരം നല്‍കാനുള്ള നീക്കം തടയാന്‍ സര്‍ക്കാരിനെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍. താല്‍ക്കാലിക ജീവനക്കാരുടെ നിയമനം ദീര്‍ഘിപ്പിച്ചാല്‍ പിഎസ്സി പരീക്ഷ എഴുതിയവര്‍ വഴിയാധാരാമാകും എന്നാണ് ഇവരുടെ പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button