dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു

അങ്കമാലിക്ക് പിന്നാലെ തൃശൂര്‍ ഇരിങ്ങാലക്കുടയിലും ഇടഞ്ഞ ആന ഒരാളെ ചവിട്ടിക്കൊന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആനയാണ് പാപ്പാനെ ചവിട്ടിക്കൊന്നത്. ആനയുടെ രണ്ടാം പാപ്പന്‍ ശ്രീക്കുട്ടനാണ് ജീവന്‍ നഷ്ടമായത്. 25 വയസ് മാത്രമാണ് ശ്രീക്കുട്ടന്റെ പ്രായം.പരുക്കേറ്റ ഒന്നാം പാപ്പാന്‍ അമല്‍ ചികിത്സയിലാണ്. വഴുവാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളച്ചു.കൂടല്‍മാണിക്യം ക്ഷേത്രത്തിലെ വിളക്കുത്സവത്തിന്റെ ഭാഗമായാണ് ആനയെ എത്തിച്ചത്. ഇന്നലെത്തന്നെ ആന ചെറിയ രീതിയില്‍ ഇടഞ്ഞ സാഹചര്യമുണ്ടായിരുന്നു. ഉടന്‍ തന്നെ പാപ്പാന്‍മാര്‍ ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലില്‍ തളയ്ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താല്‍ക്കാലിക ഷെഡ് തകര്‍ക്കുകയും പാപ്പാന്‍മാരെ ആക്രമിക്കുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button