dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അഞ്ചുരുളിയിൽ മെഗാ ശുചീകരണ പ്രവർത്തനം നടത്തി

നിർമലം പുതുയുഗ ശുചിത്വ കേരളം: അഞ്ചുരുളിയിൽ മെഗാ ശുചീകരണ പ്രവർത്തനം നടത്തി അഞ്ചുരുളി: പൊതുജന പങ്കാളിത്തത്തോടെ ശുചിത്വം ഉറപ്പാക്കുന്നതിനും മാലിന്യമുക്ത പരിസരം സൃഷ്ടിക്കുന്നതിനുമായി കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെയും കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “നിർമലം പുതുയുഗ ശുചിത്വ കേരളം” ശുചിത്വ വാരാചരണത്തിന് അഞ്ചുരുളിയിൽ തുടക്കമായി. ഒക്ടോബർ 1 മുതൽ 7 വരെ നീണ്ടുനിൽക്കുന്ന ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി അഞ്ചുരുളിയിൽ മെഗാ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ജാൻസി റെജി അധ്യക്ഷത വഹിച്ചു. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക, മാലിന്യം വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുക, മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ച് സംസ്കരിക്കുക തുടങ്ങിയ ശുചിത്വ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനാണ് വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.മെഗാ ശുചീകരണ പ്രവർത്തനത്തിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യവകുപ്പ് ജീവനക്കാർ, JPM Arts and Science College NSS യൂണിറ്റ് വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ തുടങ്ങിയവർ സജീവമായി പങ്കെടുത്തു. അഞ്ചുരുളിയിലെ റോഡുകൾ, പൊതുസ്ഥലങ്ങൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.പൊതുജനാരോഗ്യ സംരക്ഷണത്തിൽ ശുചിത്വത്തിനുള്ള പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനൊപ്പം മാലിന്യസംസ്കരണം, കൊതുകുജന്യ രോഗപ്രതിരോധം, ജലജന്യ രോഗങ്ങൾ തടയൽ, പ്ലാസ്റ്റിക് മാലിന്യത്തിന്റെ നിയന്ത്രണം, പരിസര ശുചിത്വം എന്നിവ സംബന്ധിച്ച ബോധവത്കരണവും വാരാചരണത്തിന്റെ ഭാഗമായി നടത്തും.പഞ്ചായത്ത് സെക്രട്ടറി അനിജ ആർ, വാർഡ് മെമ്പർ ചന്ദ്രൻ നാഗൻ, ഹെൽത്ത് ഇൻസ്പെക്ടർ ലത ഡി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ജോസഫ്,നിഖിത പി സുനിൽ,JPM കോളേജ് NSS യൂണിറ്റ് പ്രോഗ്രാം ഓഫീസർമാരായ ജോയൽ സെബാസ്റ്റ്യൻ, ലിയോ എബ്രഹാം, അനിംപമ വി. നായർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.ശുചിത്വം എല്ലാവരുടെയും ഉത്തരവാദിത്വംവാരാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ, ബോധവത്കരണ ക്ലാസുകൾ, മാലിന്യസംസ്കരണ സന്ദേശ പ്രചാരണം, കൊതുക് ഉറവിട നശീകരണം, പൊതുസ്ഥലങ്ങളുടെ ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. വീടുകളിലും സ്ഥാപനങ്ങളിലും പരിസരങ്ങളിലും മാലിന്യം കുന്നുകൂടുന്നത് ഒഴിവാക്കാനും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കാനും ജനങ്ങളുടെ സഹകരണം ഉറപ്പാക്കാനും ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും ആഹ്വാനം ചെയ്തു.“വൃത്തിയുള്ള പരിസരം – ആരോഗ്യകരമായ സമൂഹം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ കാഞ്ചിയാർ ഗ്രാമപഞ്ചായത്തിനെ കൂടുതൽ ശുചിത്വമുള്ളതും ആരോഗ്യസൗഹൃദവുമായ പ്രദേശമാക്കി മാറ്റുകയാണ് ശുചിത്വ വാരാചരണത്തിന്റെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button