dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അമിതാഭ് ബച്ചന് നേരെ ബോംബ് ഭീഷണി; മുംബൈയിൽ അതീവ ജാഗ്രത

മുംബൈ: മുംബൈയിലെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് ഭീഷണി. ബോംബെ ഹൈക്കോടതിയിലേക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, വോർലി റേസ്‌കോഴ്‌സ്, ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ ബംഗ്ലാവ് ജൽസ എന്നിവ തകർക്കുമെന്നും ഇമെയിലിൽ ഭീഷണി ഉണ്ട്. ഇതിനെത്തുടർന്ന് മുംബൈയിലാകെ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സംഭവത്തിൽ സന്ദേശം അയച്ച ആളെ കണ്ടെത്താൻ പൊലീസ്‌ പ്രത്യേക അന്വേഷണം ആരംഭിച്ചു.സമാനമായ രീതിയിൽ കഴിഞ്ഞ മാസവും മുംബൈയിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഒക്ടോബർ 23 ന് രാവിലെ 11.30 ഓടെ മുംബൈ മേയർ റിതു താവ്‌ഡെയുടെ ഓഫീസിൽ ഭീഷണി ഇമെയിലിനെ ലഭിച്ചത്. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനം, അമിതാഭ് ബച്ചന്റെ വസതിയായ ജൽസ, നവംബർ 27 ന് ഗായകൻ ദിൽജിത് ദോസഞ്ജ് പരിപാടി അവതരിപ്പിക്കാൻ നിശ്ചയിച്ചിരുന്ന മഹാലക്ഷ്മി റേസ്‌കോഴ്‌സ് എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തുമെന്ന് ഇമെയിൽ ഭീഷണി മുഴക്കിയിരുന്നു. ഇതിനെത്തുടർന്ന് താരങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിച്ചിരുന്നു.എന്നാൽ തൻ്റെ ബംഗ്ലാവായ ജൽസയിലെ സുരക്ഷാ ഭീഷണി അമിതാഭ് ബച്ചനെ ആരാധകരുമായുള്ള പതിവ് കൂടിക്കാഴ്ചയിൽ നിന്ന് പിന്തിരിപ്പിച്ചില്ല. എന്നാൽ ഇത്തവണ, 84 കാരനായ നടൻ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വലയത്തിന് ഉള്ളിൽ നിന്നാണ് ജനക്കൂട്ടത്തെ കണ്ടത്. ഭീഷണിയെത്തുടർന്ന് മുംബൈയിലെ വീടിന് പുറത്ത് അധിക സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.കഴിഞ്ഞ മാസം ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിന് നേരേ വെടിവെപ്പുണ്ടായതിന് പിന്നാലെ മറ്റു പല താരങ്ങൾക്കും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ടൈഗർ ഷ്‌റോഫിനെതിരെ ആക്രമണം നടത്തിയ സംഘം കൂടുതൽ താരങ്ങളെ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു ഇത്. സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, ആമിർ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയവരുടെ വീട്ടിൽ പ്രതികൾ നിരന്തരം നിരീക്ഷണം നടത്തിയതായ് പൊലീസ് പറഞ്ഞിരുന്നു. കേസില്‍ ഇതുവരെ 13 പേരാണ് അറസ്റ്റിലായിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button