dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആഗോള വ്യാപാര മേഖലയിലേക്ക് വാതില്‍ തുറക്കാന്‍ വിഴിഞ്ഞം; സമ്പൂര്‍ണ്ണ എക്‌സിം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: ലോക നാവിക ഭൂപടത്തിന്റെ വ്യാപാര മേഖലയിലേക്ക് വാതില്‍ തുറക്കാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കയറ്റുമതി- ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. എക്‌സിം(എക്സ്പോർട്ട്-ഇംപോർട്ട്) പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിക്കും. ഇന്ന് രാവിലെ 10.45നാണ് ഉദ്ഘാടനം.കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പരിപാടിയില്‍ മുഖ്യാതിഥിയാകും. വിഴിഞ്ഞം എക്‌സിം കേരള വികസനത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഉല്‍പ്പാദകര്‍ക്ക് കുറഞ്ഞ ചെലവില്‍ ലോകത്ത് എവിടേയും ചരക്കുകളെത്തിക്കാന്‍ ഇതുവഴി സാധിക്കുമെന്നും സമയലാഭവും പുതിയ വിപണിയുമാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു.സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ മിഷന്‍ സമുദ്രയ്ക്കും ഇന്ന് തുടക്കമാകും. എട്ട് വ്യാവസായിക ക്ലസ്റ്ററുകളും മൂന്ന് പുതിയ നഗരങ്ങളും ഉള്‍പ്പെടുത്തി 600 കി.മീ തീരപ്രദേശത്തെ പോര്‍ട്ട് സിറ്റിയായി വികസിപ്പിച്ച് കേരളത്തെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്ന 400 കോടിയുടെ മിഷന്‍ സമുദ്ര പദ്ധതിക്കും തുടക്കമാകും. പാശ്ചാത്യ വിപണിയിലേക്ക് കൊളംബോ, സിംഗപ്പൂര്‍, ദുബായ് എന്നീ തുഖമുഖങ്ങള്‍ വഴി ചരക്കുകയറ്റി അയച്ചിരുന്നവര്‍ക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകള്‍ അയക്കാന്‍ സാധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button