dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആലുവയിൽ വഴിയാത്രക്കാരനായ പ്രവാസി യുവാവിനെ ക്രൂരമായി ആക്രമിച്ച് കവർച്ച.

കല്ലെറിഞ്ഞ് വീഴ്ത്തി, കയറുകെട്ടി കനാലിലേക്ക് വലിച്ചിട്ട് ക്രൂര മർദ്ദനം; ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവിനെ ആക്രമിച്ച് സ്വർണവും പണവും കവർന്നുജോഫിനെ തലയ്ക്കു കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷം കയറുകൊണ്ട് കെട്ടി സമീപത്തെ കനാലിലേക്ക് ചവിട്ടി ഇടുകയും നെഞ്ചിൽ കരിങ്കല്ലുകൊണ്ട് ഇടിച്ച ശേഷം മാലയും പണവും കവരുകയായിരുന്നു. ആക്രമണത്തിൽ ജോഫിന്‍റെ വാരിയെല്ലുകളും വലത് കൈയും ഒടിഞ്ഞിട്ടുണ്ട്.ആലുവ: ആലുവയിൽ വഴിയാത്രക്കാരനായ പ്രവാസി യുവാവിനെ ക്രൂരമായി ആക്രമിച്ച് കവർച്ച. കോടനാട് സ്വദേശിയായ ജോഫിൻ ജിജുവിനെയാണ് കവർച്ചാ സംഘം ആക്രമിച്ചത്. ആലുവ റയിൽവേ സ്റ്റേഷൻ പരിസരത്ത് ഇന്നലെ പുലർച്ചെ 3.30നാണ് സംഭവം. ഒരു വിവാഹത്തിൽ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് ജോഫിനെതിരെ ആക്രമണമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയിൽവെ സ്റ്റേഷനിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നടന്നുപോകവെയാണ് അപരിചിതരായ രണ്ടുപേർ ആക്രമിച്ചത്.ജോഫിനെ തലയ്ക്കു കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷം കയറുകൊണ്ട് കെട്ടി സമീപത്തെ കനാലിലേക്ക് ചവിട്ടി ഇടുകയും നെഞ്ചിൽ കരിങ്കല്ലുകൊണ്ട് ഇടിച്ച ശേഷം മാലയും പണവും കവരുകയായിരുന്നു. ആക്രമണത്തിൽ ജോറിന്‍റെ വാരിയെല്ലുകളും വലത് കൈയും ഒടിഞ്ഞിട്ടുണ്ട്. പണത്തിനും സ്വർണത്തിനും വേണ്ടിയായിരുന്നു ആക്രമണം എന്നാണ് കരുതുന്നത്. ക്രൂരമായ ആക്രമണത്തിൻ ജോഫിന്റെ മൂന്ന് വാരിയെല്ലുകൾ പൊട്ടി, വലത് കൈയും ഒടിഞ്ഞു. ഒടുവിൽ പ്രതികൾ രക്ഷപ്പെട്ടതിന് പിന്നാലെ യുവാവ് പൊലീസിനടുത്തേക്ക് ഓടിയെത്തി.പൊലീസാണ് ജോഫിനെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ ഇയാഴെ പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ജോഫിന് അടിയന്തര ശസ്‌ത്രക്രിയ ജോഫിന് വേണ്ടിവരുമെന്നാണ് ഡോക്‌ടർമാർ നൽകിയ വിവരം. രണ്ടുപേരടങ്ങുന്ന കവർച്ച സംഘത്തിനായി പൊലീസ് തെരച്ചിൽ തുടങ്ങി. പ്രതികളെ കണ്ടാൽ അറിയാമെന്ന് ജോഫിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button