dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടര്‍മാര്‍ മാറി, പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയത് എന്റെ അറിവോടെയല്ല’; അതൃപ്തി അറിയിച്ച്‌ എൻ ഷംസുദ്ദീൻ

പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതില്‍ അതൃപ്തി അറിയിച്ച്‌ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്നേഹില്‍ കുമാറിനെ മാറ്റിയത് തന്റെ അറിവോടെയല്ലെന്നാണ് മന്ത്രിയുടെ നിലപാട്.മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ മാറിയതും മന്ത്രി ചൂണ്ടിക്കാട്ടി.അടിക്കടിയുള്ള ഡയറക്ടർ മാറ്റം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍. ഡിജിഇ സ്ഥാനത്ത് ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഒരാളെ തുടരാൻ അനുവദിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.വിഷയം മുഖ്യമന്ത്രി വി. ഡി. സതീശന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ തീരുമാനം. വകുപ്പിന്റെ പ്രവർത്തനത്തിന് സ്ഥിരത ഉറപ്പാക്കുന്നതിനാണ് ഡയറക്ടർ സ്ഥാനത്ത് തുടർച്ച ആവശ്യമെന്നും മന്ത്രി വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button