നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതികളെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മൂന്നുപേരുടെ ജീവന് എടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടത്തില്‍ പ്രതികളെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി സുഹൈല്‍ അടക്കമുള്ളവരെ രണ്ട് ദിവസത്തേക്കാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി വീണ്ടും കസ്റ്റഡിയില്‍ വിട്ടത്. കേസിലെ മൂന്നാം പ്രതി ജോയല്‍ ജാമ്യപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചു.പ്രതികളുടെ ജാമ്യപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. സാക്ഷികളെ കാണിച്ചു തിരിച്ചറിയല്‍ നടത്തണം. സിസിടിവി ഉള്‍പ്പെടെ തെളിവുകള്‍ കാണിച്ചു പരിശോധന നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്. നാളെ വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡി അനുവദിച്ചു.വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തിരുന്നു. കേസിലെ മൂന്നാം പ്രതിയായ ജോയല്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചു. ബാക്കി പ്രതികളും ഉടന്‍ ഹൈകോടതിയില്‍ ജാമ്യപേക്ഷ ഫയല്‍ ചെയ്യും.അപകടത്തിനിടയാക്കിയ മിനികൂപ്പര്‍ ഡല്‍ഹിയില്‍ നിന്നുള്ള ബിഎംഡബ്ല്യു സാങ്കേതിക വിഭാഗം പരിശോധിച്ചു . ഒരാഴ്ചയ്ക്ക് ഉള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. വേഗത അടക്കമുള്ള കാര്യത്തില്‍ കൃത്യമായ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.



