dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇന്നു മാത്രം സ്വര്‍ണവില കുതിച്ചത് മൂന്നു തവണ; പവന് 2920 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് ഇന്ന് മൂന്നാം തവണയും വര്‍ധിച്ച് സ്വര്‍ണവില. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 200 രൂപ വീണ്ടും വര്‍ധിച്ചു. പവന് 1600 രൂപയും വര്‍ധന രേഖപ്പെടുത്തി. ഇതോടെ ഗ്രാമിന് 13,800 രൂപയും പവന് 1,10,400 രൂപയിലേക്കും എത്തി. ഇന്ന് മാത്രം മൂന്ന് തവണകളായി ഗ്രാമിന് 395 രൂപയാണ് വര്‍ധിച്ചത്. രാവിലെ ഗ്രാമിന് 95 രൂപ വര്‍ധിച്ച് 13,500 രൂപയും പവന് 1,08,000 രൂപയുമായിരുന്നു. പിന്നീട് ഉച്ചയ്ക്കു മുന്‍പ് ഗ്രാമിന് 100 രൂപ കൂടി 13,600 രൂപയായി. പവന് 2920 രൂപയുടെ വര്‍ധനവാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്നുണ്ടായത്. 18 കാരറ്റ് ഗ്രാം വില ഉച്ചയ്ക്ക് ശേഷം 11,340 രൂപയായും പവന്‍ വില 90,720 രൂപയുമായി ഉയര്‍ന്നു. ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.ഡോളര്‍ സൂചിക ഇടിയുന്നത് കൂടുതല്‍ ആളുകളെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കാനിടയാക്കുന്നുണ്ട്. വന്‍കിട നിക്ഷേപകരും കൂട്ടത്തോടെ സ്വര്‍ണം വാങ്ങി കൂട്ടുകയാണ്. ആഭരണം വാങ്ങുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റ് രീതിയിലുള്ള സ്വര്‍ണ ഇടപാടുകള്‍ പതിന്മടങ്ങായി ഉയരുന്നത് തന്നെയാണ് മിക്ക ദിവസങ്ങളിലും വില രണ്ട് തവണ ഉയരാന്‍ കാരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button