dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പിണറായിയും പാർട്ടിയും ഭക്തരെന്ന് തെളിഞ്ഞു, ക്രൈസ്തവ ആചാരപ്രകാരം പിതാവ് എംഎം ലോറൻസിന്റെ ഭൗതികശരീരം സംസ്കരിക്കണം’; മകൾ ആശാ ലോറൻസ്

പിണറായിയും പാർട്ടിയും ഭക്തരെന്ന് തെളിഞ്ഞുവെന്ന് അന്തരിച്ച സിപിഐഎം നേതാവ് എംഎം ലോറൻസിന്റെ മകൾ ആശാ ലോറൻസ്. ക്രൈസ്തവ ആചാര പ്രകാരം പിതാവിന്റെ ഭൗതിക ദേഹം സംസ്കരിക്കാൻ പാർട്ടി ഇടപടണമെന്നും ആശാ ലോറൻസ് ആവശ്യപ്പെട്ടു. സർക്കാർ ഭക്തിക്ക് ഉദാഹരണമാണ് ആഗോള അയ്യപ്പ സംഗമംആചാരപ്രകാരം സംസ്കരിക്കണമെന്നത് പിതാവിന്റെ അന്ത്യാഭിലാഷം. അന്തസ്സോടെ മരിക്കാനുള്ള അവകാശം ഭരണഘടനാദത്തമാണ്. പിണറായിക്ക് അയ്യപ്പനെ വണങ്ങാമെങ്കിൽ അപ്പനെ സംസ്കരിക്കുന്നതിലെന്ത് തടസ്സം. എം.എം. ലോറൻസിന്റെ അവകാശം സംരക്ഷിക്കാൻ ഇടപെടണമെന്നും ആശാ ലോറൻസ് ആവശ്യപ്പെട്ടു.2024 സെപ്റ്റംബര്‍ 21-നാണ് എംഎം ലോറന്‍സ് അന്തരിക്കുന്നത്. ലോറന്‍സിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാനായിരുന്നു മകനായ അഡ്വ എംഎല്‍ സജീവന്റെയും പാര്‍ട്ടിയുടെയും തീരുമാനം. എന്നാല്‍ ലോറന്‍സ് ഇടവക അംഗമാണെന്നും പള്ളിയില്‍ സംസ്‌കരിക്കണമെന്നുമായിരുന്നു മറ്റൊരു മകളായ ആശ ലോറന്‍സിന്റെ ആവശ്യം.തര്‍ക്കത്തെത്തുടര്‍ന്ന് ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ സമ്മതിക്കാതിരുന്ന ആശയെ പോലീസ് ബലപ്രയോഗത്തിലൂടെ മാറ്റിയ ശേഷമാണ് മൃതദേഹം ടൗണ്‍ഹാളില്‍ നിന്നും കൊണ്ടുപോകാനായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button