dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മുട്ടിൽ കേസിൽ വിചാരണ ഒരുമിച്ച് നടത്തും; വയനാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടത്താൻ സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: മുട്ടില്‍ മരം മുറിക്കേസില്‍ വിചാരണ ഒരുമിച്ച് നടത്തും. വയനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടത്താന്‍ അനുമതി. സുപ്രീംകോടതിയുടേതാണ് ഉത്തരവ്. റോജി അഗസ്റ്റിന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മുട്ടില്‍ കേസില്‍ നിലവില്‍ വയനാട്ടിലും ചോറ്റാനിക്കരയിലുമായിരുന്നു വിചാരണ നടക്കുന്നത്. വിചാരണ ഒരുമിച്ച് നടത്തണമെന്ന് ആവശ്യപ്പെട്ട് റോജി അഗസ്റ്റിന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഇതോടെയായിരുന്നു റോജി അഗസറ്റിന്‍ സുപ്രീംകോടതിയെ സമീപിച്ചത്.ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ചായിരുന്നു റോജി അഗസ്റ്റിന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ചോറ്റാനിക്കരയിലെ വഞ്ചനാക്കേസിന്റെ വിചാരണ തടയണമന്നൊയിരുന്നു ഹര്‍ജിയിലെ ആവശ്യം. വയനാട്ടിലും ചോറ്റാനിക്കരയിലും രജിസ്റ്റർ ചെയ്ത കേസുകൾ പരസ്പരം ബന്ധപ്പെട്ടതാണെന്നും വയനാട്ടിലെ കേസിലെ അന്തിമ റിപ്പോര്‍ട്ട് വരുന്നതുവരെ രണ്ടാമത്തെ കേസിന്റെ വിചാരണ തുടരുന്നത് ഉചിതമല്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഹർജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ് വന്നത്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button