dummy_ads1-01
dummy_ads1-01
previous arrow
next arrow
News

‘എന്ത് വിശ്വസിച്ച് കുട്ടികളെ അയക്കും’; വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിലെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍

വയനാട്: വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി വിദ്യാര്‍ഥികളുടെ ആരോപണം. ഹൈദരാബാദില്‍ നിന്നും മടങ്ങവേ വയനാട് മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനും, പിടിഎ പ്രസിഡന്റ് ഹാജിസും മദ്യപിച്ചു എന്നാണ് ആരോപണം. സംഭവത്തില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു.ഇക്കഴിഞ്ഞ ഞായറാഴ്ച 133 കുട്ടികളെയും കൊണ്ട് ഹൈദരാബാദില്‍ വിനോദയാത്രയ്ക്ക് പോയി മടങ്ങുന്നതിനിടെയാണ് വയനാട് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ യാത്രക്കിടെ കുട്ടികള്‍ പ്രതിഷേധമായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ രക്ഷിതാക്കളും ഇരുവര്‍ക്കും എതിരെ രംഗത്തെത്തി.പിന്നാലെ, ആരോപണ വിധേയനായ പ്രധാന അധ്യാപകനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button