dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കടുത്ത പ്രതിസന്ധി; ബദൽ മാർഗം തേടി കെഎസ്ഇബി ഉദ്യോഗസ്ഥ‌ർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക്, മിച്ച സംസ്ഥാനങ്ങളെ ആശ്രയിക്കും

തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ബദൽ മാർഗം തേടി കെഎസ്ഇബിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സന്ദർശനത്തിനായി പോകും. മഹാരാഷ്ട്ര, ഗുജറാത്ത്, യുപി, ബിഹാർതുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സംഘം യാത്ര തിരിക്കുന്നത്. അവിടുത്തെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തുന്നത്. വൈദ്യുതിയുടെ കാര്യത്തിൽ മിച്ച സംസ്ഥാനങ്ങളാണ് ഇവയെല്ലാം. ഇതിനിടെ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഇത് ആദ്യമായി ഇന്നലെ പവർക്കട്ട് ഉണ്ടായിരുന്നില്ല. ശരാശരി 900-1000 മെഗാവാട്ടിന് ഇടയ്ക്കാണ് വൈദ്യുതിയുടെ കുറവ് സംസ്ഥാനത്ത് വരുന്നത്. തൽസമയ വിപണിയിൽ നിന്നും കേരളത്തിന് 1024 മെഗാ വാട്ട് ലഭിച്ച സാഹചര്യത്തിലാണ് ഇന്നലെ പവർകട്ട് ഒഴിവാക്കിയത്.കൂടാതെ, പവർകട്ട് പ്രതിസന്ധി ഒഴിവാക്കാൻ കടുത്ത നടപടിയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ വൻവില നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. ഈ മാസം 30 വരെയാണ് 300 മെഗാവാട്ട് വാങ്ങുന്നത്. മധ്യപ്രദേശിൽ നിന്ന് വായ്പ വഴി കിട്ടുന്ന 200 മെഗാവാട്ട് ഇന്നും കിട്ടാത്തതിനാൽ സ്ഥിതി ​ഗുരുതരമായി തുടരും. കഴിഞ്ഞ വർഷത്തേക്കാൾ ആയിരം മെഗാവാട്ടാണ് ഉപയോഗമാണ് ഈ വര്‍ഷമുള്ളത്. അതിനനുസരിച്ച് ഉൽപ്പാദനം നടത്തുന്നില്ല. വൈദ്യുതി കൂടുതൽ വില കൊടുത്ത് വാങ്ങാനാണെങ്കിൽ അതിനുള്ള ആലോചന നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വൈദ്യുതി പ്രതിസന്ധി പുതിയ നയം വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button