കനയ്യ കുമാറും കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കം; അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

കോൺഗ്രസ് നേതാവ് കനയ്യ കുമാറും ഡൽഹി കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കത്തിൽ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. റിപ്പോർട്ട് നൽകാൻ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എൻഎസ്‌കെ ഉമേഷിനെ ചുമതലപ്പെടുത്തി. ഇന്നലെയാണ് കേരള ഹൗസിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കനയ്യ കുമാര്‍ കേരള ഹൗസിൽ ബുക്ക് ചെയ്ത മുറി നൽകിയില്ല എന്നതിനെ ചൊല്ലിയാണു തര്‍ക്കം ഉടലെടുത്തത്കേരള ഹൗസ് റസിഡൻറ് കമ്മീഷണർ പുനീത് കുമാര്‍ ഐഎഎസ് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കനയ്യ കുമാർ പ്രതിഷേധിച്ചിരുന്നു. ഗവർണർ വരുന്നെന്ന് പറഞ്ഞാണ് തന്നെ ആട്ടി പുറത്താക്കാനും അധിക്ഷേപിക്കാനും കമ്മീഷണർ പുനീത് കുമാർ ശ്രമിച്ചതെന്ന് കനയ്യ ആരോപിച്ചു . പിന്നീട് കേരള ഹൗസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കനയ്യ കുമാറിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്താണ് നീക്കിയത്..



