dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കരിപ്പൂരില്‍ സ്വര്‍ണ്ണം പിടികൂടിയ സംഭവം: സ്വര്‍ണ്ണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയെന്ന് പ്രതിയുടെ മൊഴി

കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണ്ണം പിടികൂടിയ സംഭവത്തില്‍ കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി പ്രതിയുടെ മൊഴി. കരിപ്പൂരിലെ സ്വര്‍ണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയെന്നാണ് മൊഴി. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്ലം ആണ് മൊഴി നല്‍കിയത്.വിമാനത്താവളത്തില്‍ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടന്ന് സ്വര്‍ണം കൊടുത്തുവിട്ടവര്‍ പറഞ്ഞിരുന്നതായി അസ്‌ലം മൊഴി നല്‍കി. കസ്റ്റംസിന്റെ പിടിവീഴില്ലെന്ന് കൊടുത്തുവിട്ടവര്‍ ഉറപ്പ് നല്‍കിയെന്നും അസ്‌ലം മൊഴി നല്‍കി.കസ്റ്റംസ് പരിശോധനകളെ വെട്ടിച്ച് അസ്ലം സ്വര്‍ണം എയര്‍പോര്‍ട്ടിന് പുറത്തെത്തിക്കുകയായിരുന്നു. അസ്‌ലം കൊണ്ടുവന്ന സ്വര്‍ണം പൊലീസാണ് പിടികൂടിയത്. ഒന്നര കോടി രൂപയിലധികം വിലവരുന്ന സ്വര്‍ണമാണ് എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. കേസ് പ്രിവന്റീവ് കസ്റ്റംസിന് പൊലീസ് കൈമാറി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button