dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാനുള്ള നിര്‍ദേശം കമ്പനി പാലിച്ചില്ല; കള്ളാടി മണ്ണിടിച്ചിലില്‍ കരാര്‍ കമ്പനിയെ പഴിച്ച് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

വയനാട് കള്ളാടി മണ്ണിടിച്ചില്‍ അപകടത്തില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ കരാര്‍ കമ്പനിയെ പഴിചാരുകയാണ് സര്‍ക്കാര്‍. മണ്ണ് മാറ്റുന്നതിന് വേണ്ടിയുള്ള നിര്‍ദേശം സര്‍ക്കാര്‍ നേരത്തെ നല്‍കി എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് സംസ്ഥാന സര്‍ക്കാരാണെന്നും പറയുന്നു. ജൂണ്‍ 5ന് മഴ സാഹചര്യം കണക്കിലെടുത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ അപകടത്തിന്റെ വ്യാപ്തി ഇനിയും വലുതായിരുന്നേനെ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി കരാറുകാരുടെ യോഗം ആവര്‍ത്തിച്ച് നടപ്പാക്കുന്ന സാഹചര്യമുണ്ടായി. കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. രണ്ട് സ്വതന്ത്ര അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, മണ്ണിടിച്ചിലില്‍ മരണം ഏഴായി. ഇന്നത്തെ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മീനാക്ഷിപ്പുഴയില്‍ 30 അംഗ എന്‍ഡിആര്‍എഫ് സംഘം പരിശോധിക്കുകയാണ്. തുരങ്കപാത നിര്‍മാണത്തോട് അനുബന്ധിച്ച് കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതില്‍ വിദഗ്ധാഭിപ്രായം തേടുമെന്ന് റവന്യൂമന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button