dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വർധിപ്പിക്കില്ല; ഹൈക്കോടതി ഉത്തരവ് തള്ളി സർക്കാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വർധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍. പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തള്ളിയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ പെന്‍ഷന്‍ കൂട്ടാന്‍ ആവില്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 12 കോടിയുടെ അധിക ചെലവാണെന്നും നിത്യ ചെലവ് പ്രതിസന്ധിയാണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണംകെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി കാരണമാണ് പെന്‍ഷന്‍ വർധിപ്പിക്കാന്‍ കഴിയാതെന്ന് ഗതാഗത മന്ത്രി സി പി ജോണും വ്യക്തമാക്കി. കെഎസ്ആര്‍ടിസിക്ക് 995 കോടി രൂപയുടെ ബാധ്യതയുണ്ട്. അത് ജീവനക്കാര്‍ക്ക് കൊടുക്കാനുള്ള കുടിശികയാണ്. 250 കോടിയോളം രൂപ കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൊടുക്കാനുണ്ട്. കടബാധ്യതകള്‍ കഴിഞ്ഞ നാല് മാസം കൊണ്ടുണ്ടായതല്ല. ഇത്രയും കടബാധ്യതയില്‍ നിന്നാണ് കെഎസ്ആര്‍ടിസിയെ ഏറ്റെടുത്തതെന്നും സി പി ജോണ്‍ ചൂണ്ടിക്കാട്ടി. നിലവില്‍ കെഎസ്ആര്‍ടിയുടെ വരുമാനം വര്‍ധിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാരിനോ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനോ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്ന പോലൊരു തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button