dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കേരളത്തിൽ 5 ദിവസത്തിന് ശേഷം സ്വർണ വില കുറഞ്ഞു

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 13,110 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,04,880 രൂപയുമായി ഇന്നത്തെ വില. ഇന്നലെയും മിനിഞ്ഞാന്നും 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,05,560 രൂപയായിരുന്നു വില. കഴിഞ്ഞ 4 ദിവസങ്ങളായി സ്വർണ വില വർധിക്കുന്ന ട്രെന്റ് ആയിരുന്നു ഉണ്ടായിരുന്നത് എന്നത് ശ്രദ്ധേയമാണ്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ​ഗ്രാം വെളളിക്ക് കേരളത്തിൽ 240 രൂപയാണ് വില വരുന്നത്. 10 ​ഗ്രാം വെള്ളിക്ക് 2400 രൂപയാണ് വില വരുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button