കർഷകർക്ക് ഇതുവരെ നൽകിയത് 4.47 ലക്ഷം കോടി; പിഎം-കിസാൻ പദ്ധതി 2030–31 വരെ തുടരും

പിഎം-കിസാൻ പദ്ധതി 2030–31 വരെ തുടരും. പദ്ധതി 2026–27 മുതൽ 2030–31 വരെ തുടരാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ആകെ 3.15 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വിഹിതത്തിന് അംഗീകാരം നൽകി. പദ്ധതി പ്രകാരം കർഷകർക്ക് ഇതുവരെ നേരിട്ട് 4.47 ലക്ഷം കോടി രൂപ കൈമാറി.2019 ഫെബ്രുവരിയിൽ ആരംഭിച്ച പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതി പ്രകാരം, അർഹരായ ഭൂവുടമകളായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപ സാമ്പത്തിക സഹായം ലഭിക്കും. മൂന്ന് തുല്യ ഗഡുക്കളായി തുക നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കും. ഈ പദ്ധതി പ്രകാരം ഇതുവരെ ഏകദേശം 4.5 ലക്ഷം കോടി വിതരണം ചെയ്തിട്ടുണ്ട്.2030 മുതൽ 31 വരെ പിഎം-കിസാൻ പദ്ധതി തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ കാലയളവിൽ പദ്ധതിക്കായി ആകെ 3,15,614 കോടി രൂപയുടെ സാമ്പത്തിക വിഹിതം അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.പദ്ധതിയുടെ വിപുലീകരണം കാർഷിക മേഖലയിൽ നിക്ഷേപം നടത്താനുള്ള കർഷകരുടെ ശേഷി വർദ്ധിപ്പിക്കുകയും, ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുകയും, കാർഷിക അപകടസാധ്യതകൾ കുറയ്ക്കുകയും, ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



