dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം; പ്രദേശത്ത് സംഘർഷാവസ്ഥ

ഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. കോൺഗ്രസ്, സിജെപി, ഐസ അടക്കമുള്ള സംഘടന പ്രവർത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. സ്ഥലത്ത് സംഘർഷാവസ്ഥയാണുള്ളത്. ഒരുവിഭാഗം ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.എസ്‌ഐആർ അടക്കമുള്ള വിഷയങ്ങളിൽ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും ഇതിനെതിരെ മറ്റു രണ്ട് കമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും ഇന്ത്യൻ എക്‌സ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചത്.സിജെപി പ്രതിഷേധത്തിന് ശേഷം പൊലീസ് ജന്തർ മന്തർ പൂർണമായും അടച്ചിട്ടുണ്ട്. പ്രതിഷേധിച്ച യോഗേന്ദ്ര യാദവ്, ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്.ഡൽഹിക്ക് പുറമെ ചണ്ഡീഗഡ്, അസം, ഷിംല, ജമ്മു കശ്മീർഎന്നിവിടങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button