dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ചേരാനല്ലൂർ കേസിലെ പ്രതിക്ക് ജാമ്യം കിട്ടിയത് സർപ്രൈസായി തോന്നി; പതിനേഴുകാരൻ ഓടിച്ച വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ ജഡ്ജിക്കെതിരെയും കേസെടുക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ചേരാനെല്ലൂർ വിഷയം സഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിഷയം ശരിയാണ്. ദാരുണമായ സംഭവമാണ് ചേരാനില്ലൂരില് ഉണ്ടായത്. തുടക്കത്തിൽ പൊലീസ് സ്വീകരിച്ച നിലപാട് ശരിയല്ല എന്നാണ് തന്റെ നിലപാട്. നരഹത്യാക്കുറ്റം ചുമത്തേണ്ടതായിരുന്നു. വകുപ്പ് ചുമത്താതിരുന്നത് വീഴ്ച.അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് ഡിജിപിയോട് സംസാരിച്ചിരുന്നു. പിന്നീട് നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ കോടതിക്ക് മുന്നിൽ ഹാജരാക്കി. സർപ്രൈസായാണ് തനിക്ക് ഒരു കാര്യം തോന്നിയത്. കോടതിയിൽ ഹാജരാക്കിയ ഉടൻ തന്നെ പ്രതിക്ക് ജാമ്യം അനുവദിച്ചുജാമ്യം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. നീതി എല്ലാവർക്കും ഒരുപോലെ തന്നെയാണ്. അതിൽ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല. വാഹനം ഓടിച്ചത് പതിനേഴുകാരൻ. വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ ജഡ്ജിക്കെതിരെയും കേസെടുക്കും.കേരളത്തിൽ നിലവിൽ പോലീസിന്റെ എണ്ണം കുറവാണ്.പോലീസിന് ജോലിഭാരം വർദ്ധിക്കുകയാണ്. പോലീസുകാരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. സംസ്ഥാനത്ത് ജനസംഖ്യ വർദ്ധനവിന്റെ അനുപാതികമായി പോലീസിന്റെ എണ്ണം വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്. സമാധാന പ്രശ്നങ്ങൾ പരിഹരിക്കേണ്ട കൂടുതൽ പോലീസുകാരെ ആവശ്യമുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button