താല്കാലിക അധ്യാപകന്, ടെക്നിക്കല്‍ ട്രേഡ് തസ്തികകളിലേക്ക് നിയമനം

ഇടുക്കി സര്‍ക്കാര്‍എഞ്ചിനീയറിംഗ് കോളേജില്‍ 2026-2027 അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള താല്കാലിക അധ്യാപക തസ്തികയിലേക്കും ടെക്നിക്കല്‍ ട്രേഡ് തസ്തികയിലേക്കും അഭിമുഖം നടത്തുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ,ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് എന്നീ വകുപ്പിലെ ഒഴിവുകളുടെ അഭിമുഖം ജൂണ്‍ 22 തിങ്കളാഴ്ച രാവിലെ 10.00 മണിക്കും, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് എന്നീ വകുപ്പിലെ ഒഴിവുകളുടെ അഭിമുഖം ജൂണ്‍ 23 ചൊവ്വാഴ്ച രാവിലെ 10.00 മണിക്കും നടക്കും.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ഫിക്കറ്റുകളുടെ അസ്സലും സഹിതം അന്നേ ദിവസം കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862233250. ഇമെയില്‍: www.gecidukki.ac.in



