News
നിതിൻ രാജ് കേസ്: റാമിൻ്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ DYSPയെ സസ്പെൻഡ് ചെയ്യാത്തതെന്ത്? സർക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: ഡോ. എം കെ റാമിൻ്റെ അറസ്റ്റിൽ പൊലീസ് വീഴ്ചയുമായി ബന്ധപ്പെട്ട് സർക്കാനെ കുടഞ്ഞ് ഹൈക്കോടതി. അറസ്റ്റിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ‘അച്ചടക്ക നടപടിയെന്തെന്ന് കോടതിയെ പഠിപ്പിക്കരുത്. അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ നന്നായി എനിക്കറിയാം. ഈ പണി തുടങ്ങിയിട്ട് കുറച്ചായി’ എന്നും ജസ്റ്റിസ് ബദറുദ്ദീൻ പറഞ്ഞു. ഡിവൈഎസ്പിയുടേത് ഗുരുതര വീഴ്ച എന്ന് സർക്കാർ തന്നെ പറയുന്നു. ഡിവൈഎസ്പി ഗുരുതര വീഴ്ച വരുത്തിയിട്ട് അന്വേഷണം മാത്രം മതിയോ എന്ന് ചോദിച്ച കോടതി ഇത്തരം ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ആദ്യം സസ്‌പെൻഡ് ചെയ്യണമെന്നും നിരീക്ഷിച്ചു



