dummy_ads1-01
dummy_ads1-01
previous arrow
next arrow
News

‘നീതിക്ക് വേണ്ടി എത്രനാൾ കാത്തിരിക്കണം’; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ടാഗ് ചെയ്ത് അൻസിബയുടെ പോസ്റ്റ്

തിരുവനന്തപുരം: നടന്‍ ടിനി ടോമിനെതിരായ തന്റെ പരാതിയിലെ അന്വേഷണ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് നടി അന്‍സിബ. നീതിയുടെ കിരണം കാത്ത് ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്ന് തുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചാണ് അന്‍സിബ പ്രതികരിച്ചത്.അന്വേഷണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് അന്‍സിബ രംഗത്തെത്തിയത്. പൊലീസിനും സിസ്റ്റത്തിനും എതിരെയാണ് അന്‍സിബ പ്രതികരിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യാതെയാണ് പൊലീസ് പ്രതികളുടെ മൊഴിഎടുക്കുന്നതെന്നും ഇത് അന്വേഷണത്തിലെ ഗുരുതര വീഴ്ചയാണെന്നും അന്‍സിബ ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തിന്റെ ശ്രദ്ധയിലുള്ള നിരാലംബയായ എന്റെ ഒരു പരാതിയില്‍ സിസ്റ്റത്തിന് ഇങ്ങനെയൊക്കെ ചെയ്യാമെങ്കില്‍, സാധാരണക്കാരുടെ അവസ്ഥ എന്താവും എന്ന് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും അൻസിബ പറഞ്ഞിരുന്നുനിയമ പോരാട്ടത്തിന്റെ വഴിയില്‍ തന്നെ കാത്തിരിക്കുന്ന കഠിനമായ പ്രതിസന്ധികളെയും വെല്ലുവിളികളെയും കുറിച്ച് കൃത്യമായ ബോധ്യം തനിക്കുണ്ടെന്ന് അന്‍സിബ പറഞ്ഞു. മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് അന്‍സിബയുടെ പോസ്റ്റ്. അമ്മ പ്രസിഡന്റ് ശ്വേത മേനോൻ്റെയും ടിനി ടോമിൻ്റെയും മൊഴി പൊലീസ് എടുത്തിന് പിന്നാലെയാണ് അന്‍സിബയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button