News
പണയം വയ്ക്കാൻ സ്‌കൂട്ടറിന്റെ ലഗേജ് ഭാഗത്ത് പേഴ്‌സിനകത്ത് സൂക്ഷിച്ച സ്വര്‍ണ വള മോഷ്ടിച്ചു; പ്രതി പിടിയിൽ

ചേര്‍ത്തല: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്‌കൂട്ടറില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതി പൊലീസ് പിടിയില്‍. എറണാകുളം പള്ളിപ്പുറം കൈതക്കാട്ട് വീട്ടില്‍നിന്ന് മാരാരിക്കുളം നോര്‍ത്ത് പഞ്ചായത്തില്‍ ചെത്തി, തയ്യില്‍ പറമ്പില്‍ മോട്ടി(42)യെയാണ് അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായി ജോലിചെയ്യുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശിനിയായ യുവതിയുടെ 4.5 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ വളയാണ് പ്രതി മോഷ്ടിച്ചത്



