പരീക്ഷാ ക്രമക്കേട്: മൂന്ന് പിഎസ് സി അംഗങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍, ചെയര്‍മാന് ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ്

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടിൽ മൂന്ന് പിഎസ് സി അംഗങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. മൂന്നുപേർ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. എസ് ശ്രീകുമാർ, സെയ്ഫ്, സ്റ്റാനി തോമസ് എന്നിവരാണ് ഹാജരായത്. എസ്‌ഐടി തലവന്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ക്രമക്കേടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യലുണ്ടാകും. നാളെയും രണ്ട് പിഎസ് സി അംഗങ്ങളോട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.പിഎസ് സി ചെയര്‍മാന്‍ ഡോ. എംആര്‍ ബൈജുവിനോട് ബുധനാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്. നേരത്തെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് പിഎസ് സി അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനെതിരെ പിഎസ് സി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിഎസ് സിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.പിഎസ് സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ശുപാര്‍ശയില്‍ ഉടനടി നടപടികളൊന്നും വേണ്ടെന്ന് പിഎസ് സി യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രപതി സ്വീകരിക്കുന്ന നിലപാട് അറിഞ്ഞതിന് ശേഷം മാത്രം ചര്‍ച്ച മതിയെന്നുമാണ് കമ്മിഷന്റെ തീരുമാനം. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് നല്‍കിയ ശുപാര്‍ശയുടെ വിശദാംശങ്ങളോ രേഖകളോ പിഎസ് സിക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നത് ഉചിതമല്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.



