dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പാനമയിൽ ഇരട്ട ഭൂകമ്പം; നിരവധി കെട്ടിടങ്ങൾ തകർന്നു

പാനമയിൽ ശക്തിയേറിയ ഇരട്ട ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.7, 6.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. രണ്ട് ഭൂകമ്പത്തിലായി ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. രണ്ടര മണിക്കൂർ ഇടവേളയിലാണ് ഭൂകമ്പങ്ങൾ സംഭവിച്ചത്. പാനമയുടെ പസഫിക് തീരത്തോട് ചേർന്ന പട്ടണങ്ങൾക്ക് സമീപമാണ് ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രം. 46 ലക്ഷം പേരെ ഭൂകമ്പം നേരിട്ട് ബാധിച്ചതായാണ് റിപ്പോർട്ട്. പാനമയിലെ പിറ്റലോസ അരിബ പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടർന്ന് 200 കിലോമീറ്റർ അകലെയുള്ള പാനമ സിറ്റിയിലെ കെട്ടിടങ്ങളിൽ നിന്ന് നിരവധി ആളുകളെ ഒഴിപ്പിച്ചു.അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന ജലപാതയായ പാനമ കനാലിന്റെ പ്രവർത്തനത്തെ ഭൂകമ്പം ബാധിച്ചിട്ടില്ല. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്ന് പാനമ പ്രസിഡന്റ് ജോസ് റൗൾ മുലിനോ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button