സിജെപി പ്രതിഷേധം: ജന്തര്‍ മന്തര്‍ പരിസരത്ത് ഇന്റര്‍നെറ്റ് നിയന്ത്രണം പ്രാബല്യത്തില്‍; ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍

ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ ജന്ദര്‍മന്ദര്‍ പ്രതിഷേധം നാളെ നടക്കാനിക്കെ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍. ജന്തര്‍ മന്തറിന്റെ നാല് കിലോമീറ്റര്‍ പരിസരത്ത് ഇന്റര്‍നെറ്റ് നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. ഗതാഗത നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ഇടതു സംഘടനകളുടെ കൂടെ പൂര്‍ണ പിന്തുണയുള്ള സമരത്തെ നേരിടാന്‍ കടുത്ത സുരക്ഷയാണ് ജന്ദര്‍മന്ദറിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്.സമരവേദി സ്ഥിതി ചെയുന്ന സെന്‍ട്രല്‍ ഡല്‍ഹിയിലെക്ക് എത്തുന്ന 30 ലേറെ മെട്രോ സ്റ്റേഷന്‍ ഭാഗികമായോ പൂര്‍ണമായും രാത്രി മുതല്‍ അടച്ചു. ഡല്‍ഹിയിലേക്കുള്ള ദീര്‍ഘ ദൂര ലോക്കല്‍ ട്രെയിനുകള്‍ക്ക് നാളെ രാവിലെ 4 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ നിയന്ത്രണം ഉണ്ടാകും.ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ശന പരിശോധന തുടരും.അതിന് പുറമെ അപ് ഇതര പ്രൈവറ്റ് ടാക്‌സികള്‍ക്ക് നിയന്ത്രണമുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഓയോ, ഹോട്ടല്‍ ബുക്കിങ്ങുകളും നിയന്ത്രച്ചിട്ടുണ്ട്. 10000ത്തില്‍ അതികം പ്രവര്‍ത്തകരെ പോലീസ് മുന്‍കൂര്‍ തടങ്കലില്‍ ആക്കിയെന്ന് സിജെപി ആരോപിച്ചു. അതെ സമയം പ്രതിഷേധത്തിനായി നാളെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തുന്ന അഭിജീത് ദീപകെ, ആശുതോഷ് രംഗ,സൗരവ് ദാസ് എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുമുണ്ട്.



