ഭക്ഷ്യവിഷബാധ അടിമാലിയിലെ റെഡ് മുള്ളറ്റ് അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പിന്റെ സ്‌റ്റോപ്പ് മെമ്മോ

അടിമാലി: ടൗണില്‍ പ്രവര്‍ത്തിക്കുന്ന റെഡ് മുള്ളറ്റ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 45 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് സ്‌ഥാപനം അടിയന്തരമായി അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് സേ്‌റ്റാപ്പ് മെമ്മോ നല്‍കി.ദേവിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ അനിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സ്‌ഥാപനത്തില്‍ വൃത്തിഹീനമായ സാഹചര്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഭക്ഷ്യവിഷബാധ.സ്‌ഥിരീകരിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്. ഭക്ഷ്യവിഷബാധയേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും അടിമാലിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലും കോതമംഗലത്തെ ഒരു സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.സ്‌ഥാപനത്തിനെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ അറിയിച്ചു.



