dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വീണ്ടും നിയമ യുദ്ധത്തിന് കാലടി സർവകലാശാല വി സി; വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ നടപടിക്കെതിരെ അപ്പീൽ ഫയൽ ചെയ്തു

കൊച്ചി: വിദ്യാർഥികളോട് അരിശം തീരാതെ കാലടി സർവകലാശാല വി സി സിസ തോമസ്. സസ്പെൻഷൻ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. അന്വേഷണ സമിതി റിപ്പോർട്ടും മാപ്പ് പറയണമെന്ന ആവശ്യവും തള്ളിയിട്ടും വീണ്ടും അപ്പീലുമായി മുന്നോട്ട് പോകുകയാണ് കാലടി സർവകലാശാല. ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വി സിയുടെ നീക്കംവിദ്യാർഥികളെ വീണ്ടും വി സി വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന സമരപോരാട്ടം, സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടം, 22 ദിവസത്തെ നിരാഹാരം, മറുവശത്ത് സ്വന്തം വിദ്യാർഥികളെ പ്രതിസ്ഥാനത്ത് നിർത്തി സർവകലാശല. കാലടിയിലെ സംസ്കൃത സർവകലാശാലയിൽ ഇന്നത്തെ വിധി ദിനം സമീപകാലത്തെ സമര പോരാട്ടത്തിന്റെ ഒടുവിലെ ഉദാഹരണമാണമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button