dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഉണ്ണിത്താൻ പറഞ്ഞത് ശരിയാണ്: ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർഥമായി സ്നേഹിച്ചു, തിരിച്ച് സ്‌നേഹിച്ചോ എന്ന് പറയാനാവില്ല; മറിയാമ്മ ഉമ്മൻ

തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ഷാഫി പറമ്പിലിനെ തള്ളി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർഥമായി സ്നേഹിച്ചു. തിരിച്ച് സ്‌നേഹിച്ചോ എന്ന് തനിക്ക് പറയാനാവില്ല. രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് ശരിയാണെന്നും അദേഹം തീവ്രമായി ഉമ്മൻ ചാണ്ടിയെ പിന്തുണച്ചെന്നും മറിയാമ്മ ഉമ്മൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. ‌ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഉമ്മൻചാണ്ടിയുടെ കാലത്ത് കൊച്ചു പിള്ളേരായിരുന്നു. ഉമ്മൻചാണ്ടിയെ വേട്ടയാടിയപ്പോൾ മാറി നിന്നവർ ഏറെയുണ്ടെന്ന് മറിയാമ്മ പറഞ്ഞു.ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് നേരെ വന്ന സൈബർ ആക്രമണം മറ്റൊരാൾക്ക് നേരെയും വന്നിട്ടില്ല. എ ഗ്രൂപ്പിനെ നയിക്കാൻ സീനിയർ നേതാക്കളുണ്ടായിരുന്നുവെന്ന് മറിയാമ്മ പറഞ്ഞു.കോൺഗ്രസ് വലിയൊരു പ്രസ്ഥാനമാണ്. എല്ലാവരെയും ചേർത്തുകൊണ്ടുപോകണമെന്നും മറിയാമ്മ ഉമ്മൻ വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ ഡയറിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ജെ.എസ് അഖിലിൻ്റെ പേരുണ്ടായിരുന്നുവെന്ന് മറിയാമ്മ വെളിപ്പെടുത്തി. പത്മിനി തോമസും പത്മജാ വേണുഗോപാലും കോൺഗ്രസിലേക്ക് തിരികെ വരട്ടെ എന്ന് മറിയാമ്മ ഉമ്മൻ കൂട്ടിച്ചേർത്തു.കൂനിന്മേൽ കുരുവെന്നപോലെ ഗ്രൂപ്പ് പോരിൽ കോൺഗ്രസ് നേതൃത്വം വലയുകയാണ്. ഉണ്ണിത്താന്റെ വിമർശനങ്ങൾക്ക് പിന്നാലെ നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും പ്രതികരണങ്ങളുമായെത്തി. ഷാഫിയെ പിന്തുണച്ച് ഒരു വിഭാഗം രം​ഗത്തെത്തി. മുഖ്യമന്ത്രി വി ഡി സതീശനോട് അടുപ്പം പുലർത്തുന്ന കെ മുരളീധരൻ ഉൾപ്പെടെയുള്ളവർ പരസ്യപ്രതികരണത്തിന് തയ്യാറായില്ല. ഗ്രൂപ്പ് പോരും പരസ്യവിഴുപ്പലക്കലും കോൺഗ്രസിന് പുതുമയല്ല. മുൻകാലങ്ങളിൽ അവ പരിഹരിക്കാൻ പോന്ന നേതൃത്വമായിരുന്നു കരുത്ത്. എന്നാൽ നിലവിൽ അത്തരമൊരു കരുത്തുറ്റ നേതൃത്വത്തിന്റെ അഭാവമാണ് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button