dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പിണറായി വിജയൻ്റെ കാറുമായി സസ്പെൻഷനിലായ മുൻ ഗൺമാൻ്റെ കറക്കം; ഇൻ്റലിജൻസ് അന്വേഷണം ആരംഭിച്ചു

പിണറായി വിജയൻ്റെ കാറുമായി സസ്പെൻഷനിലായ മുൻ ഗൺമാൻ്റെ കറക്കം. മുൻ ഗൺമാൻ അനിൽ കുമാറാണ് വണ്ടി ഉപയോഗിച്ചത്. പിണറായിക്ക് നൽകിയിരിക്കുന്ന അകമ്പടി വാഹനങ്ങളിൽ ഒന്നാണ് ഉപയോഗിച്ചത്. അന്വേഷണത്തിന് നിർദ്ദേശം നൽകി പോലീസ് മേധാവി. ഇന്റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.പിണറായി വിജയന് ഔദ്യോ​ഗികമായി സർക്കാർ അനുവദിച്ചിരിക്കുന്ന അകമ്പടി വാഹനങ്ങളിൽ ഒന്നാണ് ഉപയോഗിച്ചത്. ഇന്നലെ എംസി റോഡ് വഴി പത്തനാപുരം, ഏനാത്ത് ഭാഗങ്ങളിൽ വാഹനം കൊണ്ടുപോയെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഈ സമയം പിണറായി വിജയൻ തിരുവനന്തപുരത്തായിരുന്നു. 2023 ഡിസംബറിൽ നടന്ന നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button