dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പെര്‍മിറ്റില്ലാത്ത റൂട്ടില്‍ ഓടിയ ബസിനെതിരെ പരാതി നല്‍കി; ഇടുക്കിയില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം

ഇടുക്കി: സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദനം. ഇടുക്കി പാറത്തോട്ടിലാണ് സംഭവം. സെന്റ് തോമസ് ബസിന്റെ ഉടമയും സംഘവുമാണ് പിഎന്‍എസ് ബസ്സിലെ കണ്ടക്ടറെ മര്‍ദിച്ചത്.ബസ് ഓടിക്കൊണ്ടിരിക്കുമ്പോഴാണ് മര്‍ദനം. നേരത്തെ പെര്‍മിറ്റ് ഇല്ലാത്ത റൂട്ടില്‍ സെന്റ് തോമസ് ബസ് സര്‍വീസ് നടത്തിയിരുന്നു.ഇതിനെതിരെ പിഎന്‍എസ് ബസ് ഉടമ പരാതി നല്‍കുകയും മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കണ്ടക്ടറെ മര്‍ദിക്കാന്‍ കാരണമായത്.സംഭവത്തില്‍ വെള്ളത്തുവാല്‍ പോലീസ് കേസെടുത്തു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button