dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ബിലോങിങ് എന്നതിന് പകരം വൈറ്റ് വാഷിംഗ് എന്ന് പേരിടണം: സോണിയ ഗാന്ധിയുടെ പുസ്തകത്തിന് എതിരെ BJP

ഡൽഹി: സോണിയാ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ ബിലോങിങ്, എ ജേർണി ഓഫ് ലവ് എന്ന പുസ്തകത്തിനെതിരെ വിമർശനവുമായി ബിജെപി. ബിലോങ്ങിംഗ് എന്നതിന് പകരം വൈറ്റ് വാഷിംഗ് എന്ന് പേരിടണമെന്നും ഗാന്ധി കുടുംബം ചെയ്ത ചരിത്രപരമായ തെറ്റുകളെ വെള്ള പൂശുന്ന പുസ്തകം എന്നും എന്ന് സിആർ കേസവൻ വിമർശിച്ചു. ബാബറി മസ്ജിദിന് വേണ്ടി കരഞ്ഞതായി സോണിയ ഗാന്ധി പറയുന്നു. സിഖ് കൂട്ടക്കൊലയിൽ ഗുരുദ്വാരകൾ ആക്രമിച്ചപ്പോൾ, ബട്‌ല ഹൗസ് അക്രമത്തിൽ സോണിയ ഗാന്ധി കരഞ്ഞോ എന്നും ചോദ്യം.കോൺഗ്രസ് പാർട്ടി ചെയ്ത വലിയ പാപങ്ങളെ മറച്ചുവെക്കുന്നു. അടിയന്തരാവസ്ഥയെ ന്യായീകരിക്കാനും സോണിയ ശ്രമിച്ചു എന്നും സിആർ കേസവൻ. മുംബൈയിൽ നടന്ന 26/11 ഭീകരാക്രമണങ്ങളിൽ നിരപരാധികളായ മനുഷ്യർ കൊല്ലപ്പെട്ടപ്പോൾ സോണിയാ ഗാന്ധി ഒരു തുള്ളി കണ്ണീരെങ്കിലും പൊഴിച്ചിട്ടുണ്ടോയെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ, ഭീരുക്കളെപ്പോലെ പെരുമാറിക്കൊണ്ട് ഇത്തരം ഭീകരാക്രമണങ്ങളോട് പ്രതികരിക്കാൻ പോലും തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്ന് സോണിയാ ഗാന്ധിയുടെ ഈ പുസ്തകം വിശദീകരിക്കുന്നുണ്ടോ എന്നും സിആർ കേസവൻ ചോദിച്ചു.കോൺഗ്രസ് പാർട്ടി വരുത്തിയ ചരിത്രപരമായ തെറ്റുകളെയും പാപങ്ങളെയും ദൃഢനിശ്ചയത്തോടെ തിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കേശവൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സോണിയാ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ ബിലോങിങ്, എ ജേർണി ഓഫ് ലവ് ഇന്നാണ് പുറത്തിറങ്ങുന്ന. 2004-ൽ പ്രധാനമന്ത്രി പദം നിരസിച്ചതും ഡോക്ടർ മൻമോഹൻ സിങിനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിർദേശിച്ചതും ഉൾപ്പെടെ, ശ്രദ്ധേയമായ രാഷ്ട്രീയ സംഭവങ്ങളും പുസ്തകത്തിന്റെ ഭാഗമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button