dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മദ്യനയം: യുഡിഎഫ് ഉപസമിതി ഇന്ന് പ്രഖ്യാപിച്ചേക്കും; അധ്യക്ഷനായി മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായര്‍ പരിഗണനയില്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പരിശോധിക്കുന്നതിനുള്ള യുഡിഎഫ് ഉപസമിതി അധ്യക്ഷനായി മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായര്‍ പരിഗണനയില്‍. ഉപസമിതിയിലെ രണ്ടാമത്തെ കോണ്‍ഗ്രസ് പ്രതിനിധിയായി ഡൊമിനിക് പ്രസന്റേഷനും പരിഗണനയിലുണ്ട്. ഉപസമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.മദ്യ നയത്തിന് യുഡിഎഫ് ഉപസമിതി തീരുമാനിക്കാന്‍ മന്ത്രിസഭ യോഗത്തിലാണ് നിര്‍ദ്ദേശം ഉയര്‍ന്നത്. മുഖ്യമന്ത്രിയാണ് നിര്‍ദ്ദേശം നല്‍കിയത്. കോണ്‍ഗ്രസില്‍ നിന്നും ഒരാളെ അധ്യക്ഷനാക്കാന്‍ കെപിസിസി അധ്യക്ഷനോട് നിര്‍ദ്ദേശിച്ചിരുന്നു. യുഡിഎഫ് ഉപസമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമാണ് ക്യാബിനറ്റില്‍ വരിക. വീര്യം കുറഞ്ഞ മദ്യത്തില്‍ നയപരമായ നിലപാട് യുഡിഎഫ് ഉപസമിതിക്ക് ശേഷമായിരിക്കും സ്വീകരിക്കുക.അതേസമയം, പുതിയ മദ്യനയത്തിലൂടെ ബെവ്കോ ഔട്ട്‌ലെറ്റുകളുടെ മുഖം മാറും. എന്നാല്‍, എണ്ണം കൂട്ടില്ല. ഔട്ട്‌ലെറ്റുകളുടെ രൂപ ഘടന ഏകീകരിക്കും. സെല്‍ഫ് ഹെല്‍പ് ഔട്ട്‌ലെറ്റുകള്‍ക്ക് പ്രാധാന്യം നല്‍കും. പക്ഷേ ബെവ്കോ ഔട്ട്‌ലെറ്റുകളുടെ എണ്ണം കൂട്ടില്ല. ഔട്ട്‌ലറ്റുകളുടേയും വേര്‍ഹൗസുകളുടേയും നടത്തിപ്പ് ആവശ്യമെങ്കില്‍ സഹകരണ സംഘങ്ങള്‍ക്ക് ലഭ്യമാക്കും. ചില്ലറ വില്‍പ്പനയിലും സഹകരണ സംഘങ്ങളുടെ പങ്കാളിത്തം വന്നേക്കും. കള്ളചെത്ത് മേഖലയില്‍ സമഗ്ര പരിഷ്‌കരണം വരും.എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ കരട് നയം തയ്യാറാക്കി ഉത്തരവാദിത്ത മദ്യപാനത്തിനാണ് ഊന്നല്‍. ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ എണ്ണം കൂട്ടില്ല, പക്ഷെ രൂപം മാറും. ഉപഭോക്താക്കളുടെ സൗകര്യത്തിനായിരിക്കും മുന്‍ഗണന. സെല്‍ഫ് ഹെല്‍പ് കൌണ്ടറുകള്‍ പ്രോത്സാഹിപ്പിക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകളും വേര്‍ഹൗസുകളും എറ്റെടുത്ത് നടത്താന്‍ സഹകരണ സംഘങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ മുന്‍ഗണന കിട്ടും.വീര്യം കുറഞ്ഞ മദ്യവില്പനയില്‍ തീരുമാനം തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമെന്നാണ് മന്ത്രിയുടെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button