മാസപ്പടി കേസ്: ED ഭീഷണിപ്പെടുത്തി, മൊഴി നിയമപരമല്ല; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്റെ സുഹൃത്ത്

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പി എ മുഹമ്മദ് റിയാസിനെതിരായി നൽകിയ മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്റെ സുഹൃത്ത്. നൽകിയ മൊഴി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുഹൃത്ത് ‘പിൻവലിക്കൽ സത്യവാങ്മൂലം’ നൽകിയത്. മുഹമ്മദ് റിയാസ് തനിക്ക് വൻ തുക കൈമാറി എന്ന് പറയാൻ ഇഡി ആവശ്യപ്പെട്ടു. സത്യവാങ്മൂലത്തിന്റെ പകർപ്പ് ലഭിച്ചു.മുഹമ്മദ് റിയാസിന്റെ പേര് പറയാൻ ഇഡി ഭീഷണിപ്പെടുത്തി എന്ന് മൊഴി പിൻവലിക്കൽ സത്യവാങ്മൂലത്തിൽ പറയുന്നു. മകളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൊഴി പകർപ്പിൽ ഒപ്പ് വെപ്പിച്ചുവെന്നും ഇഡിക്ക് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 18 ന് നൽകിയ മൊഴി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുഹൃത്ത് ‘പിൻവലിക്കൽ സത്യവാങ്മൂലം’ നൽകിയത്.കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്തിരിക്കുകയാണ് സർക്കാർ. എജിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സംയുക്തമായി നിയമോപദേശം നൽകും. പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ, 20 കോടി രൂപയുടെ ഇടപാടിന്റെ വിവരങ്ങൾ ഇഡി ഉൾപ്പെടുത്തിയിരുന്നു. വീണ ടിയുടെയും പി എ മുഹമ്മദ് റിയാസിന്റെയും വിവാഹത്തിന് ശേഷം നടന്ന സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ ഉണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമവാർത്ത തള്ളി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തി. ബോധപൂർവം മെനഞ്ഞ കള്ളക്കഥകൾക്കെതിരെ നിയമപരമായി പോരാടുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം.



