dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മാസപ്പടി കേസ്: പിണറായി വിജയന് എതിരെ കേസെടുക്കാത്തതിൽ ആഭ്യന്തര വകുപ്പ് പ്രതിരോധത്തിൽ

കൊച്ചി: ഇഡി ആവശ്യത്തിൽ പിണറായി വിജയന് എതിരെ കേസെടുക്കാത്തതിൽ ആഭ്യന്തര വകുപ്പ് പ്രതിരോധത്തിൽ. എഫ്ഐആറിട്ട് അന്വേഷണം നടത്തണമെന്ന സ്വകാര്യ ഹർജിയിൽ വിശദമായി വാദം കേൾക്കാൻ ഹൈക്കോടതി. ഇഡിയോട് തെളിവുകൾ ഹാജരാക്കാൻ നിർദേശം. പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും കേസെടുക്കണമെന്നും ആവർത്തിച്ച് ഇഡി. എഫ്ഐആർ ആവശ്യമെന്ന് ഇഡി നിലപാടെടുത്തപ്പോൾ പ്രാഥമികാന്വേഷണം നടത്തണമെന്നായിരുന്നു സർക്കാർ വാദംപ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെയുള്ള തെളിവുകൾ ഹാജരാക്കാനാണ് ഹൈക്കോടതി നിർദേശം. ഇഡി തെളിവുകളുടെ അടിസ്ഥാനത്തിൽ ഹർജിയിൽ വിശദമായ വാദം കേൾക്കും. എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് ഒത്തുകളിയെന്നാണ് ഹർജിക്കാരന്റെ വാദം. പിഎംഎൽഎ നിയമപ്രകാരം റിപ്പോർട്ട്‌ പൊലീസിന് കൈമാറിയാൽ എഫ്ഐആർ റജിസ്‌റ്റർ ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവുണ്ടെന്നും അതിന് പ്രാഥമിക അന്വേഷണം വേണ്ടെന്നും ഇഡി നിലപാട് അറിയിച്ചുഎഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം വേണമെന്ന നിലപാട് സർക്കാരും വ്യക്തമാക്കി. സമാന വിഷയത്തിൽ നേരത്തെ വന്ന ഹർജികൾ ഹൈക്കോടതി തള്ളിയിട്ടുണ്ടെന്ന് എജി പറഞ്ഞു. അന്ന് കോടതിക്ക് മുമ്പിൽ കൂടുതൽ വിവരങ്ങൾ ഉണ്ടായിരിക്കില്ല, ഇന്ന് കൂടുതൽ വിവരങ്ങളും തെളിവുകളും ഉണ്ടാകുമെന്നും കോടതി മറുപടി നൽകി. ഹർജിയിൽ ഈ മാസം 29 ന് വിശദമായ വാദം കേൾക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button