dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മികച്ച നടനുള്ള നാലാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

അഹമ്മദാബാദ്: ഭ്രമയുഗത്തിൽ കൊടുമൺ പോറ്റിയായി നിറഞ്ഞാടിയ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച ഗായികയും ഛായാഗ്രഹണവും ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങളാണ് മലയാള സിനിമ നേടിയത്. 2024 ലെ സിനിമകൾക്കുള്ള എഴുപത്തി രണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഗുജറാത്തിലെ കെവാഡിയയിലെ ഏകതാ നഗറിൽ നടന്നു.കാണികളെ ത്രസിപ്പിച്ച ഒന്നാന്തരം വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തിന്റെ സ്വന്തം മമ്മൂക്ക മികച്ച നടനുള്ള നാലാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ സദസ്സ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ഭ്രമയുഗത്തിലൂടെ മമ്മൂട്ടി അമിതാഭ് ബച്ചന്റെ റെക്കോഡിനൊപ്പം എത്തിക്കഴിഞ്ഞു. പരിമിതികളെ പൊരുതി തോൽപ്പിച്ച് ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയിലെ ‘അങ്ങ് വാന കോണില് ‘ എന്ന ഗാനത്തിന് മികച്ച ഗായികയുടെ പുരസ്കാരം ഏറ്റുവാങ്ങിയ വൈക്കം വിജയലക്ഷ്മിക്ക് വൻ കൈയ്യടി ആയിരുന്നു സദസ്സിൽ നിന്നും ലഭിച്ചത്.ഷഹനാദ് ജലാൽ ഭ്രമയുഗത്തിലൂടെ മികച്ച ഛായഗ്രഹകനായപ്പോൾ ‘ഫെമിനിച്ചി ഫാത്തിമ’യുടെ നിർമാതാവും സംവിധായകനും മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളം ഡോക്കുമെന്ററി ‘ഭദ്രകാളി’ നാടകം പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി. തമിഴ് ചിത്രം ‘അമരനും’ ഹിന്ദി ചിത്രം ‘ആർട്ടിക്കിൾ ത്രീ സെവന്റി’യും ആയിരുന്നു പുരസ്‌കാരങ്ങളിൽ നിറഞ്ഞുനിന്നത്. ചെറിയ ബജറ്റിൽ ഒരുക്കിയ നിരവധി മികച്ച ചിത്രങ്ങളും ഇത്തവണ പുരസ്കാരങ്ങളുടെ ഭാഗമായി. മലയാളം സംവിധായകൻ ജയരാജ് ആയിരുന്നു ജൂറി ചെയർമാൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button