dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ച; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ച എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയെങ്കിലും പൊലീസ് ജാഗ്രത കാണിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് നേരത്തെ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥരെ നിയോഗിച്ചില്ല. കെ എം ഷാജിയെ 20 മിനിറ്റോളം വഴിയില്‍ തടഞ്ഞിട്ടും പൊലീസ് സാന്നിധ്യം ഉണ്ടായില്ലെന്നും വിമര്‍ശനവുണ്ട്. തിരുവനന്തപുരത്തെ പ്രതിഷേധങ്ങളില്‍ ഡിജിപി കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്മന്ത്രിമാര്‍ക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ സുരക്ഷ ശക്തിപ്പെടുത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നും കരിങ്കൊടി പ്രതിഷേധം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളിലും യാത്രകളിലും കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. പ്രതിഷേധമുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാകും കേസ് എടുക്കുക. കെ എം ഷാജിക്ക് എതിരായ പ്രതിഷേധത്തില്‍ പൊലീസിന് വീഴ്ച എന്ന ആക്ഷേപം ശക്തമാണ്. സെക്രട്ടറിയേറ്റിന് അര കിലോമീറ്റര്‍ അകലെ നടന്ന പ്രതിഷേധത്തിലാണ് സുരക്ഷാ വീഴ്ച എന്നതാണ് ഏറ്റവും ഗൗരവതരം. കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ കൊല്ലത്ത് നടന്ന കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് വ്യപകമായി മന്ത്രിമാരെ ബിജെപി വഴിയില്‍ തടയാന്‍ തുടങ്ങിയത്. ഇത് സംബന്ധിച്ച അറിയിപ്പ് നേരത്തെ തന്നെ ഇന്റലിജന്‍സ് നല്‍കിയിരുന്നു. ഡല്‍ഹയില്‍ നിന്ന് എത്തി ഔദ്യോഗിക വസതിയിലേക്ക് പോകുമ്പോള്‍ ചാക്കയില്‍ വെച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത്. അവിടെ പൊലീസ് സാനിധ്യം ഉണ്ടായിരുന്നില്ല എന്നതും ഗൗരവമാണ്. മന്ത്രി ഒ ജെ ജനീഷിനെതിരെ നെയ്യാറ്റിന്‍കരയിലുണ്ടായ പ്രതിഷേധത്തിലും പിന്നാലെ കെ എം ഷാജിക്കെതിരായ പ്രതിഷേധത്തിലും പൊലീസിന്റെ നിഷ്‌ക്രിയത്വം വ്യക്തമായിരുന്നു. യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷത്തിന് പിന്നാലെ എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സമരവുമായി രംഗത്ത് ഉണ്ട്. ഇന്നലെ മാത്രം എട്ടോളം തവണയാണ് മന്ത്രി ഒ ജെ ജനീഷിനെ സമരക്കാര്‍ വഴിയില്‍ തടഞ്ഞത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button