dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

തിരുവനന്തപുരം: മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി. രണ്ട് വര്‍ഷം എംഎല്‍എയായിരുന്നവര്‍ക്കുള്ള പെന്‍ഷന്‍ 8000 രൂപ എന്നത് 10,000 രൂപയാക്കി. മൂന്ന് വര്‍ഷം എംഎല്‍എ ആയിരുന്നവര്‍ക്ക് പെന്‍ഷനായി ലഭിക്കുക 15,000 രൂപയാണ്. നിലവിലെ പെന്‍ഷന്‍ 12,000 രൂപയായിരുന്നു. നാല് വര്‍ഷം എംഎല്‍എ ആയിരുന്നവര്‍ക്ക് ലഭിക്കുക 20000 രൂപ പെന്‍ഷനാണ്. മുമ്പ് 16,000 രൂപയയിരുന്നു നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ജനപ്രതിനിധികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍. അഞ്ച് വര്‍ഷം എംഎല്‍എ ആയിരുന്നവര്‍ക്ക് ലഭിക്കുക 25000 രൂപയാണ് മുമ്പ് 20000 രൂപയായിരുന്ന തുകയാണ് ഈ വിധത്തില്‍ കൂട്ടിയിരിക്കുന്നത്.അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ എംഎല്‍എ ആയിരുന്നവര്‍ക്ക് കൂടുതലുള്ള ഓരോ വര്‍ഷവും അധിക പെന്‍ഷന്‍ ലഭിക്കും. മുന്‍ അംഗങ്ങള്‍ക്ക് 70 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രതിമാസം 4000 രൂപ അധികമായി ലഭിക്കും.ഇതോടൊപ്പം മന്ത്രിമാരുടെ ശമ്പളവും എംഎല്‍എമാരുടെ അലവന്‍സും കൂട്ടാനുള്ള ബില്ലുകള്‍ നിയമസഭയില്‍ എത്തിയിട്ടുണ്ട്. ഗവര്‍ണറുടെ അനുമതി ലഭിച്ചശേഷം ഇന്ന് രാവിലെയാണ് ബില്‍ സഭയില്‍ വച്ചത്. എംഎല്‍എമാരുടെ അലവന്‍സ് 70,000 രൂപയില്‍ നിന്ന് 98,000 രൂപയാകും. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ശമ്പളം 1,08,000 രൂപയില്‍ നിന്ന് 1,22,000 രൂപയായി വര്‍ദ്ധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button