News
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന് അന്തരിച്ചു

പാലക്കാട്: മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന് എം ബി ബ്രിജേഷ് അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം. ചളവറ കൈയിലിയാട്ടെ മാമ്പറ്റപ്പടി വീട്ടില്‍ 8.30 ഓടെ മൃതദേഹം എത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനം നടത്തും.



