News
മുറിയില്‍ നിന്നും പുറത്തു വന്നില്ല; യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ആല്‍ബി-ഉഷാകുമാരി ദമ്പതികളുടെ മകള്‍ പൂവച്ചല്‍ സ്വദേശി റോഷ ആല്‍ബിയാണ് മരിച്ചത്. പത്തനംതിട്ട റാന്നി സ്വദേശി ജോമോന് ആണ് ഭര്‍ത്താവ്. മുറിയില്‍ നിന്നും പുറത്തു വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)



