മൂന്ന് കോടി രൂപ തരാനാണ് നടി ആവശ്യപ്പെട്ടത്, പണം ആവശ്യപ്പെടുന്ന വാട്സ് ആപ് ചാറ്റ് ഉണ്ട്; മുൻകൂർ ജാമ്യഹർജി നൽകി ഡോ ജോൺസൺ കെ വർഗീസ്

കൊച്ചി: യുവ ഡോക്ടർക്കെതിരായ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യഹർജി നൽകി ഡോ ജോൺസൺ കെ വർഗീസ്. പരാതിക്കാരിയുടെ കുടുംബ ഡോക്ടർ ആണ് താനെന്നും ദീർഘകാലമായി തനിക്ക് കീഴിൽ ചികിത്സ നടത്തുന്നുണ്ടെന്നും ഡോ ജോൺസൺ കെ വർഗീസ് പറയുന്നു. ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണ്. പരാതിക്കാരിയുമായി നല്ല സൗഹൃദമെന്നും ഡോക്ടർ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു. ബന്ധുവായ നടിയക്കെതിരെയും ഡോക്ടർ ആരോപണം ഉന്നയിക്കുന്നുണ്ട്.പരാതിക്കാരിയുമായി നല്ല സൗഹൃദമെന്നും ഡോക്ടർ പറയുന്നു. ബന്ധുവായ നടിയക്ക് എതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. പരാതിക്കാരിയുടെ ബന്ധുവായ നടി പണം തട്ടാൻ ശ്രമിച്ചു. കടവന്ത്രയിലെ ഫ്ലാറ്റിൽ കെട്ടിയിട്ടും നഗ്നാക്കിയും വീഡിയോ ചിത്രീകരിച്ചു. മൂന്ന് കോടി രൂപ തരാനാണ് ആവശ്യപ്പെട്ടത്. നടി തന്നോട് പണം ആവശ്യപ്പെടുന്ന വാട്സ് ആപ് ചാറ്റ് ഉണ്ടെന്നും ഡോക്ടർ പറയുന്നു.മർദ്ദനത്തിന് പരാതി നൽകിയ വിരോധമാണ് ബലാത്സംഗ കേസിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. രണ്ടും പേരും മദ്യപിച്ച് ഹോട്ടൽ മുറിയിൽ പോയാൽ മാത്രം എങ്ങനെ പീഡനം ആകും എന്നും ഡോക്ടർ ചോദിച്ചു. അതേസമയം, കേസടുത്തതിന് പിന്നാലെ ഡോക്ടർ ഒളിവിലാണ്. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് പൊലീസിൻ്റെ സംശയം. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.



